Aarogyam-Apple
ഹൃദയത്തിനു ഇഷ്ട്ടം ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിനു നല്ലത് എന്ന് നമുക്കറിയാം. എന്നാല്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ നമ്മുടെ ഹൃദയത്തിനു അത് ഏറെ ഇഷ്ടപ്പെടും എന്നറിയാമോ?
ആപ്പിളും ഹൃദയവും തമ്മിലുള്ള സവിശേഷ ബന്ധത്തെ കുറിച്ച്, Western Australia സര്‍വകലാ ശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ കാതറീന്‍ ബോര്ടോണോ ആണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ഉല്‍പാദനത്തിലും ഹൃടയാരോഗ്യത്തെ ബാധിക്കുന്ന എന്‍ഡോതീലിയാല്‍ പ്രവര്‍ത്തനത്തിലും ആപ്പിള്‍ നല്‍കുന്ന ഫലങ്ങളെ കുറിച്ചായിരുന്നു പഠനം.
ആപ്പിളിന്‍റെ തൊലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്ട്രിന്‍ എന്നും അറിയപ്പെടുന്ന ഫ്ലേവനോയിടുകള്‍ ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്‍കുന്നത്.
രക്ത കുഴലിന്റെ ആന്തര ഭിത്തിയായി വര്‍ത്തിക്കുന്ന കോശ നിരയാണ് എന്‍ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ്ഉത്പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയില്‍ എത്തിക്കാന്‍ നൈട്രിക് ഓക്സൈഡ് സന്ദേശം നല്‍കുന്നു. ഇത് മൂലം രക്ത കുഴലിലൂടെ ധാരാളം രക്ത പ്രവാഹം ഉണ്ടാകുന്നു.
പരീക്ഷണത്തിന് സന്നദ്ധരായവരില്‍ ചിലര്‍ക്ക് ആദ്യം ആപ്പിള്‍ തൊലിയോടെ നല്‍കി. പിന്നീട് തൊലി കളഞ്ഞും നല്‍കി. പഠനം നടത്തിയ ദിവസം പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ആപ്പിള്‍ നല്‍കി. തുടര്‍ന്ന് ഉച്ച ഭക്ഷണത്തോടോപ്പവും ആപ്പിള്‍ നല്‍കി. രക്തത്തില്‍ വിവിധ സമയങ്ങളില്‍ ഫ്ലേവനോയിടുകളുടെ നില വ്യത്യാസപ്പെടുന്നത് അറിയാനായിരുന്നു ഇത്.
ഫ്ലേവനോയിടുകള്‍ ധാരാളമായി അടങ്ങിയ ആപ്പിള്‍, നൈട്രിക് ഓക്സൈഡ് നിലയും ഹൃദയാരോഗ്യത്തിന് കാരണമായ എന്‍ഡോതീലിയല്‍ പ്രവര്‍ത്തനവും മെച്ചപ്പെടുതിയെന്നും പഠനത്തില്‍ തെളിഞ്ഞു.