Aarogyam-Sex

പരസ്പരമുള്ള തര്‍ക്കങ്ങള്‍, വൈകാരിക വിക്ഷോഭം, തുറന്ന മനസോടെയുള്ള ഇടപഴകലിന്റെ കുറവ്, ശാരീരികമായ കുറവുകള്‍……….ദമ്പതിമാര്‍ക്കിടയിലെ പ്രശ്നങ്ങളുടെ ഈ ലിസ്റ് എത്ര വേണമെങ്കിലും  നീട്ടാം. എന്നാല്‍ ഇവയൊക്കെ പരിഹരിച്ചു മുന്നോട്ട് പോകുമ്പോഴാണ് ദാമ്പത്യ ജീവിതം വിജയകരമാകുന്നത്. ഇതിനു ദമ്പതിമാരെ സഹായിക്കുന്ന പല മാര്‍ഗങ്ങളില്‍ എന്ത് കൊണ്ടും പ്രടാനപ്പെട്ടതാണ് ലൈംഗീകത.

തെറാപ്പിയായി സെക്സ്

ശാരീരിക മാനസിക തലങ്ങളിലെ പല പ്രശ്നങ്ങള്‍ക്കും ഒരളവു വരെ ആശ്വാസം നല്‍കാന്‍ കഴിയുന്നതാണ് സെക്സ്. ദമ്പതിമാര്‍ക്കിടയിലെ ചെറിയ തെറ്റിധാരണകള്‍, മിണ്ടാട്ടമില്ലായ്മ, പിരിമുറുക്കം എന്നിവയൊക്കെ അലിയിച്ചു കളയാന്‍ സെക്സിനുള്ള കഴിവ് അപാരമാണ്. മനസിന്റെ മുറിവുണക്കാന്‍ സെക്സിനുള്ള കഴിവ് ലോകത്തിലെ മാനസിക വിദഗ്ദരും ലൈംഗീക ശാസ്ത്രജ്ഞരും പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ട്. സെക്സ് എന്നതിന് പ്രശസ്ത ലൈംഗീക ശാസ്ത്രജ്ഞ്നായ സിഗ്മണ്ട് ഫ്രോയ്ട് ഉപയോഗിച്ച പദം “ലിബിടോ” എന്നാണു. ആനന്ദ ദായകമായ അനുഭൂതി എന്നാണു ഇതിന്‍റെ അര്‍ത്ഥം. സെക്സിന്റെ അപാരമായ കഴിവ് മുന്നില്‍ കണ്ടാണ് അദ്ദേഹം ഇങ്ങനെ ഉപയോഗിച്ചതത്രേ.

ശാരീരികമായ ബന്ധപ്പെടലിനും അപ്പുറം സെക്സിന് വിവിധ തലങ്ങളുണ്ട്. നോട്ടം, വാക്ക്, ഗന്ധം, സ്പര്‍ശം, ചുംബനം, തലോടല്‍ തുടങ്ങി എത്രയെത്ര. ഇവയില്‍ വേണ്ടതു വേണ്ട സമയങ്ങളില്‍ ഉപയോഗിച്ചാല്‍ ഭാര്യക്കും ഭര്‍ത്താവിനുമിടയിലെ സംഘര്‍ഷങ്ങള്‍ അലിഞ്ഞില്ലാതെയാവും. തെറാപ്പിയുടെ ഗുണം കിട്ടുന്നത് അപ്പോഴാണ്‌. പല സന്ദര്‍ഭത്തിലും ഇവയില്‍ ചിലതൊക്കെ നാം വിജയകരമായി ജീവിതത്തില്‍ നടപ്പാക്കിയിട്ടുണ്ട്, തെറാപ്പിയാണെന്ന് അറിയാതെ തന്നെ.

ഓഫീസില്‍ ബോസുമായി വഴക്കിട്ട ടെന്‍ഷനില്‍ വീട്ടിലെത്തിയ ഭാര്യ/ഭര്‍ത്താവ് പ്ന്നും മിണ്ടാതെ ബെഡ്ഡില്‍ കിടക്കുമ്പോള്‍ ആ കൈയില്‍ ഒന്ന് പിടിച്ചു നോക്കു “നീ ഒറ്റയ്ക്കല്ല, ഞാന്‍ കൂടെയില്ലേ…” എന്നാ സ്നേഹ സന്ദേശമാണ് അപ്പ്ല്‍ കൈമാറുക. സംഘര്‍ഷം നിറഞ്ഞ മനസിന്‌ നാമറിയാതെ നല്‍കുന്ന തെരാപ്പിയാണ് സ്പര്‍ശം. സുഖം, സുരക്ഷിതത്വ ബോധം, പ്രതിബദ്ധത, വിശ്വാസം, ആശയ വിനിമയം, ഒത്തു ചേരല്‍ …ഇനിയും ഒരുപാട് കാര്യങ്ങള്‍ സ്പര്‍ശനത്തിലെ സൂക്ഷ്മാംശത്തിലൂടെ പങ്കാളിയിലേക്ക് കൈമാറാന്‍ കഴിയും.

സ്വാന്ത്വന വാക്കുകള്‍ പരാജയപ്പെടുന്ന വേളയില്‍ ഒരാലിംഗനത്തിലൂടെ ഭാര്യയുടെ/ഭര്‍ത്താവിന്‍റെ മനോവേദന അലിഞ്ഞില്ലതവുന്നത് പലര്‍ക്കും അനുഭവം ഉള്ളതാണ്. സ്പര്‍ശനത്തിന്റെ മാജിക്‌ ഭാവമാണിത്. ഈ തെറാപ്പിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കിടപ്പ് മുറി തന്നെ. സെക്സിന്റെ ഏതു തലങ്ങളിലേക്കും സന്ദര്‍ഭമനുസരിച്ച് സഞ്ചരിക്കാന്‍ മനസും ശരീരവും ഇത്രയേറെ സ്വതന്ദ്രമാകുന്ന മറ്റൊരു ഇടം വേറെ ഇല്ല.

ആരോഗ്യ ദായകം

മാനസിക വിഷമങ്ങളും പിരിമുറുക്കങ്ങളും അകറ്റാന്‍ ഉപകരിക്കുന്നത് മാത്രമല്ല സെക്സിന്റെ മെച്ചം. യഥാര്‍ഥമായ ബന്ധപ്പെടലിന് വ്യായാമത്തിന്റെ എല്ലാ ഗുണങ്ങളും ദമ്പതിമാര്‍ക്ക് നല്‍കാന്‍ കഴിയും. ശരീരത്തില്‍ അധികമുള്ള കലോറി അറിയാതെ കത്തിപ്പോകും. വികാര തീവ്രമായ ഒരു ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിയുമ്പോള്‍ കുറഞ്ഞത് 200 കലോറി ഊര്‍ജമാണ് നമ്മുടെ ശരീരത്തില്‍ നിന്ന് നഷ്ട്ടപ്പെടുന്നത്. അതായത് 15 മിനിറ്റ് ജോഗ് ചെയ്താലുള്ള ഗുണം. അതോടൊപ്പം മാനസികമായ ആനന്ദവും.

ദീര്‍ഘ ശ്വാസം ഇടയ്ക്കിടെ വലിക്കുന്നത് ശ്വാസകോശത്തിലേക്ക് കൂടുതല്‍ ഒക്സിജെന്‍ കയറാന്‍ സഹായിക്കും. അതുവഴി കൂടുതല്‍ രക്ത ശുദ്ധീകരണവും ആന്ദര അവയവങ്ങളുടെ ആരോഗ്യവും വര്‍ധിക്കും. ബന്ധപ്പെടലിന് ശേഷം തോന്നുന്ന അനുഭൂതി എന്ടോര്ഫിന്‍ ഹോര്‍മോണാണ് സമ്മാനിക്കുന്നത്. ലൈംഗീകതയുടെ പാരമ്യത്തില്‍ തല ചോറിനുള്ളില്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണാണിത്. ഏതു തരാം സമ്മര്‍ദങ്ങളെയും അലിയിച്ചു കളയുന്ന ശക്തി ഈ ഹോര്‍മോണിനുണ്ട്.

Categories:

Leave a Reply