നുറുങ്ങുകള്‍

1. മീന്‍ വറുക്കുന്നതിന്‍ മുന്‍പ്‌ ചൂടാക്കിയ എണ്ണയില്‍ അല്‍പ്ം കറിവേപ്പിലയും കുറച്ച്‌ ഉപ്പും ചേര്‍ത്തതിനു ശേഷം വറുത്തുനോക്കൂ.മീന്‍ കരിഞ്ഞ്‌ അടിയില്‍ പിടിക്കുകയുമില്ല നല്ല സ്വാദും ഉണ്ടാകുകയും ചെയ്യും.

2. മുട്ട പുഴുങ്ങുമ്പോള്‍ അവ പൊട്ടാതിരിക്കാന്‍ രണ്ട്‌ ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്താല്‍ മതി.

3. ഫ്രിഡ്ജില്‍ ദുര്‍ഗന്ധമുണ്ടോ?
എങ്കില്‍ ഒരു സബോളയുടെ പകുതി മുറിച്ച്‌
ഫ്രിഡ്ജിനകത്ത്‌ വെക്കുക. ദുര്‍ഗന്ധമെല്ലാം
അത്‌ വലിച്ചെടുക്കും.

4. തുണിയലക്കിയ ശേഷം അല്‍പം ഷാംപൂ കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്തു നോക്കൂ. തുണികള്‍ മാര്‍ദ്ദവമുള്ളതായിരിക്കും.

5. പാത്രങ്ങള്‍ക്ക്‌ തിളക്കമേറാന്‍ അല്‍പം വിനാഗിരിയിട്ടു തേച്ചാല്‍ മതി.

6. കണ്ണാടിക്കു തിളക്കമേറാന്‍ അല്‍പം ഭസ്മം എടുത്ത്‌ ന്യൂസ്‌ പേപ്പറും കൂട്ടി തുടച്ചാല്‍ മതി.

7.തലമുടിയിലെ താരന്‍ പോകാന്‍
അല്‍പം തുളസി നീരെടുത്ത്‌ താരനുള്ളിടത്ത്‌ ദിവസേന പുരട്ടിയാല്‍ മതി.

8. തലമുടി വളരാന്‍ : വെളിച്ചെണ്ണയില്‍ കറിവേപ്പില ചേര്‍ത്ത്‌ എണ്ണ കാച്ചിയാല്‍ മതി.ഇത്‌ പതിവായി തേയ്ക്കുക.

9. കാല്‍ വിള്ളുന്നതിന്‍: ഒലീവ്‌ ഓയില്‍ രാത്രികിടക്കുന്നതിനു മുന്‍പ്‌ അല്‍പ്ം പുരട്ടിയാല്‍ മതി.പതിവായി ചെയ്യുക.

10. പുരികം വളരാന്‍ : ആവണക്കെണ്ണ പുരട്ടിയാല്‍ മതി.

Categories:

Leave a Reply