Malayalam Poem-Home Delivery
ഹോം ഡെലിവറി
പാതി തിന്നു ദൂരേക്ക്
എറിഞ്ഞ പിസ കഷ്ണം
ചാണകത്തില്‍ വീണതു
അറപ്പോടെ നോക്കി.
ചാനലുകള്‍ മാറ്റുമ്പോള്‍
ന്യൂസ് ലൈവില്‍
എല്ലുന്തിയ കുട്ടികള്‍
അടിപിടി കൂട്ടുന്നു
പിസയ്ക്കും ബര്‍ഗറിനുമല്ല
നിറംകെട്ട പശുവിന്‍റെ
അകിടിന്‍ ചുവട്ടിലല്ല
വാല് പൊങ്ങുന്നതും കാത്തു
ഒരു തുണ്ട് ചാണകത്തില്‍
വിശപ്പടക്കാന്‍
നമ്മള്‍ കുഴികുത്തി
എച്ചില്‍ മറയ്ക്കുമ്പോള്‍
അവിടെ പച്ച ജീവന്‍
എച്ചിലാകുന്നു
നമ്മുടെ ഓര്‍ഡറില്‍
ഹോം ഡെലിവറികള്‍
വഴി മാറട്ടെ സോമാലിയയിലേക്കു
ഒരു ചുണ്ടിലെങ്കിലും
ചാണകം ഒഴിഞ്ഞ
ചിരി വിടരട്ടെ….
……………………………………………
അനീഷ് പുതുവലില്‍