Malayalam Poem-Pirappalakayil
പിറപ്പലകയില്‍ പറന്നെത്തിയ കഴുകന്മാര്‍
ഒതുക്കമില്ലാത്ത ഉടലുമായി കുറെ
പ്രാവുകള്‍ ഇവിടെ
ചേക്കേറിയിരിക്കുന്നു.
ഇടുപലകയുടെ ഇടയിലെ
വെളിച്ചത്തെ വെറുത്തവ കുറുകുന്നു.
ചുവരിന്‍റെ കുമ്മായവെണ്മയില്‍
വരഞ്ഞത് കറുപ്പിന്‍റെ
അസംബന്ധങ്ങള്‍.
നഗ്നമായ കാലുകള്‍ക്കു
അരം പകരാന്‍
തറയിലിറ്റിച്ച ശ്വേതയടയാളങ്ങള്‍.
ബുദ്ധിമാന്‍റെ കിള്ളിത്തലയില്‍
വിസ്സര്‍ജ്യത്തിന്‍റെ ഭൂപടം.
—-
അടപ്പ് തുറന്ന
ത്രിഗോള പാത്രത്തിലെ
അമ്ല പതയില്‍
ചീമുട്ട ഗന്ധം തേടുന്ന
മൂക്കുത്തി ദ്വാരങ്ങള്‍.
അരനേരം പോലും കളയാതെ
അറപ്പിന്‍റെ മീട്ടുകോലുരയ്ക്കല്‍.
മാസച്ചോരവറ്റിയ
മരുത്തടങ്ങളില്‍
എണ്ണവറ്റിയ തുണിച്ചുരുള്‍.
കല്‍ക്കം മുഴുത്ത
വാക്കുകള്‍;
കുഷ്ടം പുഴുത്ത വിരലുകള്‍.
—-
ഇവ പ്രാവുകള്‍ അല്ല….
ഗരുത്തിന്‍റെ ഇടയിലെ
ഇരുള്‍പ്പുറ്റ് നോക്കൂ.
ഉരുക്കുറഞ്ഞ കൊക്കിന്‍
വിടവില്‍ കുരുക്കഴിയാത്ത
കുടല്‍ മാല.
വിടര്‍ന്ന പാതാളക്കരണ്ടിയില്‍
കൊരുത്ത ചങ്കിന്‍പിടപ്പ്.
—-
തുലാത്തട്ടിലേക്ക്
എന്‍റെ തുടമാംസം.
മച്ചുപലകയില്‍
ആടുന്ന ഒരു ആശ്ചര്യചിഹ്നം.
ചൂട് വറ്റാത്ത കരള്‍ത്തുണ്ടിനായ്
കാത്തിരിക്കുക.
……………………………………………………………..
ഐ.ജി. ഷിബി
ഒതുക്കമില്ലാത്ത ഉടലുമായി കുറെ
പ്രാവുകള്‍ ഇവിടെ
ചേക്കേറിയിരിക്കുന്നു.
ഇടുപലകയുടെ ഇടയിലെ
വെളിച്ചത്തെ വെറുത്തവ കുറുകുന്നു.
ചുവരിന്‍റെ കുമ്മായവെണ്മയില്‍
വരഞ്ഞത് കറുപ്പിന്‍റെ
അസംബന്ധങ്ങള്‍.
നഗ്നമായ കാലുകള്‍ക്കു
അരം പകരാന്‍
തറയിലിറ്റിച്ച ശ്വേതയടയാളങ്ങള്‍.
ബുദ്ധിമാന്‍റെ കിള്ളിത്തലയില്‍
വിസ്സര്‍ജ്യത്തിന്‍റെ ഭൂപടം.
—-
അടപ്പ് തുറന്ന
ത്രിഗോള പാത്രത്തിലെ
അമ്ല പതയില്‍
ചീമുട്ട ഗന്ധം തേടുന്ന
മൂക്കുത്തി ദ്വാരങ്ങള്‍.
അരനേരം പോലും കളയാതെ
അറപ്പിന്‍റെ മീട്ടുകോലുരയ്ക്കല്‍.
മാസച്ചോരവറ്റിയ
മരുത്തടങ്ങളില്‍
എണ്ണവറ്റിയ തുണിച്ചുരുള്‍.
കല്‍ക്കം മുഴുത്ത
വാക്കുകള്‍;
കുഷ്ടം പുഴുത്ത വിരലുകള്‍.
—-
ഇവ പ്രാവുകള്‍ അല്ല….
ഗരുത്തിന്‍റെ ഇടയിലെ
ഇരുള്‍പ്പുറ്റ് നോക്കൂ.
ഉരുക്കുറഞ്ഞ കൊക്കിന്‍
വിടവില്‍ കുരുക്കഴിയാത്ത
കുടല്‍ മാല.
വിടര്‍ന്ന പാതാളക്കരണ്ടിയില്‍
കൊരുത്ത ചങ്കിന്‍പിടപ്പ്.
—-
തുലാത്തട്ടിലേക്ക്
എന്‍റെ തുടമാംസം.
മച്ചുപലകയില്‍
ആടുന്ന ഒരു ആശ്ചര്യചിഹ്നം.
ചൂട് വറ്റാത്ത കരള്‍ത്തുണ്ടിനായ്
കാത്തിരിക്കുക.
……………………………………………………………..
ഐ.ജി. ഷിബി
