Malayalam Poem-Pranante vili
പ്രാണന്‍റെ വിളി
കുതിച്ചു പായ്യുന്ന ട്രെയ്നില്‍
കിതച്ചു,കിതച്ചാണാകത്ത് ഞാന്‍
വായിച്ചു തീര്‍ത്തത്
ചിന്തയുടെ ചില്ല് പാത്രങ്ങള്‍
അക്ഷരങ്ങളില്‍ വീണു -
ചിതറിയപ്പോഴാണ്
പതുങ്ങി വന്നൊരു കാറ്റ്
ആകത്തു പറത്തി ക്കൊണ്ട്-
പോയത്
ഒറ്റകൈയ്യന്‍ സിഗ്നലില്‍ തട്ടി
ഒടിഞ്ഞു വീഴുമ്പോള്‍
കൊല്ലല്ലേയെന്ന് എത്ര കരഞ്ഞു -
പറഞ്ഞി ട്ടുണ്ടാകും
ഇത് പോലൊരു യാത്രയിലായിരിക്കും
അവളും പാളങ്ങളിലേക്ക്
പാറി വീണത്
പാളങ്ങളുടെ പ്രകമ്പനങ്ങള്‍ക്കിടയില്‍
പ്രാണന്‍റെ നിലവിളിയുയര്‍ന്നത്
പിടഞ്ഞു,പിടഞ്ഞു നിലച്ചത്
………………………………………….
രാജു.കാഞ്ഞിരങ്ങാട്, ചെനയന്നൂര്‍