Naattarivukal


1. പനി
കുരുമുളകും ചുക്കും പൊടിയാക്കീഞ്ചി നീരില്‍ ചേര്‍ത്ത്‌ ചൂടാക്കി കുടിക്കുക.

തുളസി നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.

ചുക്കും മല്ലിയുമിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുക.

2.അപസ്മാരം

വയമ്പ്‌ പൊടിച്ചതും തേനും ബ്രഹ്മി നീരില്‍ ചേര്‍ത്തു കഴിക്കുക.

3. ചുണങ്ങ്‌ മാറുവാന്‍

ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത്‌ അരച്ചിടുക.

കടുക്ക്‌ അരച്ചെടുത്ത്‌ ചുണങ്ങില്‍ പുരട്ടുക.

ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ്‌ ചേര്‍ത്ത്‌ ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.
4. ചെങ്കണ്ണ്‌

ചെറുതേന്‍ കണ്ണില്‍ ഉറ്റിക്കുക.

നമ്പ്യാര്‍വെട്ടത്തിന്റെ ഇലയോ, മൊട്ടോ, പൂവോ നുള്ളുമ്പോള്‍ വരു പാല്‍ കണ്ണില്‍ ഉറ്റിക്കുക.

5. ജലദോഷം
ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.

തുളസിയില കഷായം വച്ച്‌ കഴിക്കുക.

6. നടുവേദന

ആവണക്കെണ്ണ ചുടുകഷായത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.

അരിക്കാടിയും മുളയില നീരും ചേര്‍ത്ത്‌ തിളപ്പിച്ച്‌ നടുവിന്‌ പുരട്ടുക.
7. ചെവിവേദന

ഉള്ളി നീര്‌ ചൂടാക്കി ചെറു ചൂടോടെ ചെവിയിലൊഴിക്കുക.

ഇഞ്ചി നീര്‌ ചൂടാക്കി അരിച്ചെടുത്ത്‌ ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക.

8. പ്രമേഹം
തൊട്ടാവാടി നീരില്‍ പാല്‍ ചേര്‍ത്ത്‌ കഴിക്കുക.

ബ്രഹ്മി ഉണക്കിപ്പൊടിച്ച്‌ ഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.

പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ കഴിക്കുക.

9. സന്ധിവേദന
തൊട്ടാവാടി ഇടിച്ച്‌ പിഴിഞ്ഞ നീര്‌ തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും കഴിക്കുക

വെളിച്ചെണ്ണയും നാരങ്ങാ നീരും തുല്യ അളവിലെടുത്ത്‌ ചൂടാക്കി വേദനയുള്ളിടത്ത്‌ പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം.
10. മഞ്ഞപ്പിത്തം

കീഴാര്‍നെല്ലി അരച്ച്‌ പാലിലോ ഇളനീരിലോ ചേര്‍ത്ത്‌ അതിരാവിലെ കഴിക്കുക.

തേനില്‍ മുള്ളങ്കി നീര്‌ ചേര്‍ത്ത്‌ കഴിക്കുക.

പൂവാന്‍ കുരുന്നിലയും ജീരകവും ചേര്‍ത്ത്‌ അരച്ച്‌ പാലില്‍ കലര്‍ത്തി കഴിക്കുക.

11. തലവേദന

കടുക്ക്‌ അരച്ച്‌ നെറ്റിയില്‍ പുരട്ടുക.
ചുവുള്ളിയും കല്ലുപ്പും അരച്ചുപുരട്ടുക.

12. ചെന്നികുത്ത്‌

നാല്‍പാമരതോല്‌ അരച്ച്‌ പുരട്ടുക.

13. പല്ലുവേദന

വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക.

ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക.

14. തീപ്പൊള്ളല്‍

തേനും നെയ്യും മിശ്രിതമാക്കി പുരട്ടുക.

മുള്ളുമുരികിന്റെ തൊലി അരച്ച്‌ പുരട്ടുക.

ഉപ്പുവെള്ളമോ മോരോ ഒഴിക്കുക.

15. ആണിരോഗം

കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പുചാലിച്ചു പുരട്ടുക.

കശുവണ്ടിത്തോടിന്റെ കറ കടുകെണ്ണയില്‍ ചാലിച്ചു പുരട്ടുക.

16. ക്യാന്‍സര്‍

കറുക പുല്ല്‌ നീരില്‍ വെള്ളം ചേര്‍ത്തു കഴിക്കുക.

നിലംപാല അരച്ചെടുത്ത്‌ പാലും ചേര്‍ത്ത്‌ കഴിക്കുക.

17. തുമ്മല്‍

ചുവന്ന ഉള്ളി എണ്ണ കാച്ചി ഉപയോഗിക്കുക.

മഞ്ഞള്‍ കഷ്ണം കത്തിച്ച്‌ പുക ശ്വസിക്കുക.

18. രക്തസമ്മര്‍ദ്ദം

മുരിങ്ങ ഇല നിത്യവും കഴിക്കുക.

ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ നിത്യവും കുടിക്കുക.

19. കുഴിനഖം

കറ്റാര്‍വാഴയുടെ നീരും പച്ചമഞ്ഞളും കൂടി അരച്ചിടുക.

എരിക്കിന്‍ പാല്‍ ഒഴിക്കുക.

Categories:

Leave a Reply